കുടിയേറ്റക്കാരന്റെ വീട്

Posted on: September 12, 2014 9:54 pm | Last updated: September 12, 2014 at 9:54 pm
SHARE

kudiyattakkaranഗള്‍ഫുകാരന്‍ എന്ന പ്രതിഭാസത്തിന്റെ ഹൃദയത്തില്‍ തൊട്ടെഴുതിയ കുറിപ്പുകള്‍. 13 വര്‍ഷത്തെ സഊദി ജീവിതം അനുഭവിപ്പിക്കുകയും പഠിപ്പിക്കുകയും ചെയ്ത കാര്യങ്ങള്‍ സമാഹരിച്ചിരിക്കുന്നു. ഗാഥകളും രോദനങ്ങളും കുബ്ബൂസും കത്തുപാട്ടുകളും കോളക്കമ്പനിയിലെ കമ്യൂണിസ്റ്റും എണ്ണക്കിണറെടുത്ത കണ്ണും എല്ലാം ചേര്‍ന്ന മുസാഫര്‍ അഹമ്മദിന്റെ ആത്മാവില്‍ സ്പര്‍ശിക്കുന്ന രചന. യാത്രാവിവരണത്തിന് കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ കൃതി. ഡി സി ബുക്‌സ് കോട്ടയം. വില 120 രൂപ.