മലാലയെ അക്രമിച്ചവര്‍ പിടിയില്‍

Posted on: September 12, 2014 9:29 pm | Last updated: September 12, 2014 at 9:29 pm
SHARE

malalaഇസ്‌ലാമാബാദ്: പാക്കിസ്ഥാനിലെ വിദ്യാഭ്യാസ പ്രവര്‍ത്തക മലാല യൂസഫ്‌സായിയെ ആക്രമിച്ച തീവ്രവാദികളെ രണ്ടുവര്‍ഷത്തിനുശേഷം പിടികൂടി. പാക് പട്ടാളമാണ് മലാലയെ വധിക്കാന്‍ ശ്രമിച്ചവരെ പിടികൂടിയതായി അറിയിച്ചത്. തലയ്ക്ക് വെടിയേറ്റ് ഗുരുതരമായ പരിക്കേറ്റ മലാല ഏറെ നാളത്തെ ചികിത്സയ്ക്കുശേഷമാണ് അപകടനില തരണം ചെയ്തത്. കുട്ടികളുടെ വിദ്യാഭ്യാസത്തിനുവേണ്ടി ശക്തമായി വാദിച്ച മലാല ഐക്യരാഷ്ട്രസഭയില്‍ പ്രസംഗിക്കുകയും സമാധാനത്തിനുള്ള നോബല്‍ സമ്മാനത്തിന് നാമനിര്‍ദ്ദേശം ചെയ്യപ്പെടുകയും ചെയ്തു.2012 ഒക്ടോബറിലാണ് മലാല യൂസഫ് സായിയെ അക്രമിക്കപ്പെട്ടത്.