സാംസംഗ് ഗ്യാലക്‌സി എസ് 5 മിനി പുറത്തിറക്കി

Posted on: September 12, 2014 7:09 pm | Last updated: September 12, 2014 at 7:10 pm
SHARE

s5 miniവില കൂടിയ സ്മാര്‍ട് ഫോണുകളുടെ ചെറിയ പതിപ്പുകള്‍ സാധാരണക്കാരന് പ്രാപ്യമായ വിലയില്‍ അവതരിപ്പിക്കുന്ന പതിവ് സാംസംഗ് തുടരുന്നു. ഏറ്റവും പുതിയ മോഡലായ ഗാലക്‌സി എസ് 5ന്റെ മിനി മോഡലാണ് കൊറിയന്‍ കമ്പനി പുതുതായി അവതരിപ്പിച്ചിരിക്കുന്നത്.

ഡ്യുവല്‍ സിം, 4.5 ഇഞ്ച് എച്ച്.ഡി സൂപ്പര്‍ അമോ എല്‍ ഇ ഡി ഡിസ്‌പ്ലേ, 1.4 ജിഗാ ഹേര്‍ട്‌സ്ഡ് ക്വാഡ് കോര്‍ പ്രൊസസര്‍, 1.5 ജി ബി റാം, ആന്‍ഡ്രോയിഡ് കിറ്റ്കാറ്റ് 4.4 ഓപ്പറേറ്റിംഗ് സംവിധാനം, എട്ട് മെഗാ പിക്‌സല്‍ റിയര്‍ കാമറ, എല്‍ ഇ ഡി ഫ്‌ളാഷ്, 2.1 മെഗാ പിക്‌സല്‍ ഫ്രണ്ട് കാമറ, 2100 എം എ എച്ച് ബാറ്ററി, 16 ജി ബി ഇന്റേണല്‍ മെമ്മറി എന്നിവയാണ് എസ് 5 മിനിയുടെ സവിശേഷതകള്‍.

കറുപ്പ്, വെള്ള, നീല, ഗോള്‍ഡന്‍ നിറങ്ങളില്‍ ഫോണ്‍ ലഭ്യമാണ്. 26,499 രൂപയാണ് വില.