Connect with us

Gulf

നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പെട്ടെന്ന് പൂര്‍ത്തിയാക്കണം: ഡോ. ശൈഖ് സുല്‍ത്താന്‍

Published

|

Last Updated

ഷാര്‍ജ: എമിറേറ്റിലെ സ്‌കൂള്‍ പരിസരങ്ങളിലെ റോഡുകളുടെയും കെട്ടിടങ്ങളുടെയും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പെട്ടെന്ന് പൂര്‍ത്തിയാക്കണമെന്ന് യു എ ഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി ഉത്തരവിട്ടു.
സ്‌കൂള്‍ പരിസര സ്ഥലങ്ങളെയും അവിടങ്ങളിലേക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ചും പഠിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കാന്‍, പ്ലാനിംഗ് വിഭാഗം തലവന്‍ എഞ്ചി. സ്വലാഹ് ബിന്‍ ബുതിയുടെ നേതൃത്വത്തില്‍ എഞ്ചിനീയര്‍മാര്‍ ഉള്‍ക്കൊള്ളുന്ന കമ്മിറ്റിക്ക് രൂപം നല്‍കാനും ഡോ. ശൈഖ് സുല്‍ത്താന്‍ ഉത്തരവിട്ടു.
എമിറേറ്റിലെ സ്‌കൂളുകള്‍ക്ക് തന്റെ പ്രത്യേക സുരക്ഷാ വിഭാഗത്തില്‍ നിന്നുള്ള സുരക്ഷാ ഗാര്‍ഡുകളെ നിയമിക്കാനും ശൈഖ് സുല്‍ത്താന്‍ ഉത്തരവിട്ടിട്ടുണ്ട്. വിദ്യാലയങ്ങളുടെ പ്രവേശന കവാടങ്ങളിലും മറ്റും വാഹനങ്ങളുടെ നീക്കുപോക്കുകള്‍ നിരീക്ഷിക്കലും നിയന്ത്രിക്കലുമായിരിക്കും ഇത്തരം സുരക്ഷാ ഗാര്‍ഡുകളുടെ ഉത്തരവാദിത്വം. ഷാര്‍ജ ടെലിവിഷന്റെ ലൈവ് ഫോണ്‍ ഇന്‍ പരിപാടിയിലാണ് സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോക്ടര്‍ സുല്‍ത്താന്‍ അല്‍ ഖാസിമി ഉത്തരവുകള്‍ പുറപ്പെടുവിച്ചത്.

Latest