ഇന്ത്യ ബൈക്ക് വീക്ക്-2015: ഫെബ്രുവരി 20, 21 തിയ്യതികളില്‍

Posted on: September 12, 2014 5:51 pm | Last updated: September 12, 2014 at 5:56 pm
SHARE

india bike week2015ലെ ‘ഇന്ത്യ ബൈക്ക് വീക്ക്’ ഫെബ്രുവരി 20, 21 തിയ്യതികളില്‍ ഗോവയില്‍ നടക്കും. സെവന്റി ഇവന്റ് മീഡിയ ഗ്രൂപ്പ് എഫ് ഒ എക്‌സ് മീഡിയ ഗ്രൂപ്പുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്.

ടിക്കറ്റ് വില്‍പന ഒക്ടോബര്‍ ഏഴിന് തുടങ്ങും. 3000 രൂപയാണ് ടിക്കറ്റ് വില. രണ്ടാമത്തെ ടിക്കറ്റ് വാങ്ങുന്നവര്‍ക്ക് 50 ശതമാനം ഡിസ്‌കൗണ്ട് ലഭിക്കും.

ഇന്ത്യ ബൈക്ക് വീക്ക് ഓരോ വര്‍ഷം കൂടുമ്പോഴും ബൈക്ക് പ്രേമികളുടെ പ്രിയപ്പെട്ട മേളയായി മാറിക്കൊണ്ടിരിക്കുകയാണ്. 2014ലെ മേളയില്‍ 7000 ആളുകളാണ് പങ്കെടുത്തത്.

ബൈക്ക് വീക്കിന് മുന്നോടിയായി ഇന്ത്യയിലെ എട്ട് ചെറിയ നഗരങ്ങളില്‍ ആറ് മാസത്തെ ബൈക്ക് ടൂറും ഇവന്റ് മീഡിയാ ഗ്രൂപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. ചെറുകിട നഗരങ്ങള്‍ക്ക് ബൈക്ക് ഫെസ്റ്റിവലിന്റെ ആവേശം പകരാന്‍ ബൈക്ക് ടൂര്‍ സഹായിക്കുമെന്നാണ് പ്രതീക്ഷയെന്ന് സംഘാടകര്‍ പറഞ്ഞു.