Connect with us

Kannur

കതിരൂര്‍ മനോജ് വധം: വിക്രമന്‍ കുറ്റം സമ്മതിച്ചു

Published

|

Last Updated

VIKRAMAN-2-360x189

വിക്രമന്‍

കണ്ണൂര്‍: കതിരൂര്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ മനോജിനെ വെട്ടിക്കൊലപ്പെടുത്തിയത് താന്‍ തന്നെയാണെന്ന് മുഖ്യപ്രതി വിക്രമന്റെ കുറ്റ സമ്മതം. പ്രത്യേക അന്വേഷണ സംഘം നടത്തിയ ചോദ്യം ചെയ്യലിനിടെയാണ് വിക്രമന്‍ കുറ്റം സമ്മതിച്ചത്. എന്നാല്‍ സിപിഎമ്മിന് കൊലപാതകത്തില്‍ പങ്കില്ലെന്നും സുഹൃത്തിനെ വധിച്ചതിലുള്ള പ്രതികാരമാണ് കൊലപാതകത്തിന് കാരണമായതെന്നും വിക്രമന്‍ അന്വേഷണ സംഘത്തോട് പറഞ്ഞു.
ഇന്നലെയാണ് വിക്രമന്‍ പോലീസിനു കീഴടങ്ങിയത്. കണ്ണൂര്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കെ.കൃഷ്ണകുമാര്‍ 25 വരെ പോലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു. പ്രതിക്കുവേണ്ടി െ്രെകംബ്രാഞ്ച് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് അന്വേഷണം ഇതര സംസ്ഥാനങ്ങളിലേക്കു വ്യാപിപ്പിക്കുകയും സിബിഐ അന്വേഷണത്തിന് നീക്കം സജീവമാവുകയും ചെയ്തതിനിടയിലാണ് ഇന്നലെ രാവിലെ പതിനൊന്നരയോടെ കണ്ണൂര്‍ കോടതിയിലെത്തിയത്.

---- facebook comment plugin here -----

Latest