ട്വന്റി 20 ചാമ്പ്യന്‍സ് ലീഗിന് നാളെ തുടക്കം

Posted on: September 12, 2014 4:46 pm | Last updated: September 13, 2014 at 12:17 am
SHARE

champions leagueറായ്പൂര്‍: ആറാമത് ട്വന്റി 20 ചാമ്പ്യന്‍ഷിപ്പിനു നാളെ തുടക്കം കുറിക്കും. ക്വാളി ഫൈയിംഗ് മത്സരങ്ങള്‍ക്കാണ് നാളെ റായ്പൂരില്‍ തുടക്കമിടുക.
ഇന്ത്യയില്‍ നിന്നുള്ള മുംബൈ ഇന്ത്യന്‍സ്, പാക്കിസ്ഥാനില്‍ നിന്നും ലാഹോര്‍ ലയണ്‍സ്,ശ്രീലങ്കയില്‍ നിന്നുള്ള സതേണ്‍ എക്‌സ്പ്രസ്, ന്യൂസിലാന്റില്‍ നിന്നും നോര്‍ത്തേണ്‍ നൈറ്റസ് എന്നിവയാണ് യോഗ്യതാ റൗണ്ടില്‍ ഏറ്റുമുട്ടുക.
ഡാനിയേല്‍ ഫഌന്‍ നയിക്കുന്ന നോര്‍ത്തേണ്‍ നൈറ്റ്‌സും കുശാല്‍ പെരേരയുടെ സതേണ്‍ എക്‌സ്പ്രസും തമ്മിലാണ് നാളത്തെ മത്സരം. രണ്ടാം മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സും ലാഹോര്‍ ലയണ്‍സും ഏറ്റുമുട്ടും.
യോഗ്യതാ റൗണ്ടില്‍ നിന്ന് രണ്ടു ടീമുകള്‍ ഫൈനല്‍ റൗണ്ടിലേക്ക് കടക്കും. ബുധനാഴ്ചയാണ് ഫൈനല്‍ റൗണ്ട് ആരംഭിക്കുക. ഇന്ത്യയില്‍ നിന്ന് മൂന്ന് ടീമുകളടക്കം എട്ട് ടീമുകളാണ് ഫൈനല്‍ റൗണ്ടിലുള്ളത്. ഐപിഎല്‍ ചാമ്പ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും, രണ്ടും മൂന്നും സ്ഥാനക്കാരായ കിംഗ്‌സ് ഇലവന്‍ പഞ്ചാബും ചെന്നൈ സൂപ്പര്‍ കിംഗ്‌സുമാണ് ഇന്ത്യയില്‍ നിന്നുള്ള ടീമുകള്‍.