Connect with us

National

പ്രളയ ബാധിതര്‍ക്ക് മതം നോക്കാതെ അഭയമൊരുക്കി ഹൈദര്‍പോറ മസ്ജിദ്

Published

|

Last Updated

ശ്രീനഗര്‍: കാശ്മീരില്‍ പ്രളയത്തിനിടയില്‍ വീടും കിടപ്പാടവും നഷ്ടപ്പെട്ടവര്‍ക്ക് മതം നോക്കാതെ അഭയം നല്‍കി കാശ്മീരിലെ ഹൈദര്‍പോറ മസ്ജിദ് മത സൗദാര്‍ദത്തിന് മാതൃകയായി. പ്രളയത്തെ തുടര്‍ന്ന് ദുരിതത്തിലായ ഹിന്ദുക്കളും സിഖുകാരുമടക്കമുള്ള അന്യമതസ്ഥര്‍ക്കാണ് മസ്ജിദ് അഭയ കേന്ദ്രമൊരുക്കിയത്. പ്രളയത്തെ തുടര്‍ന്ന് അഭയം തേടിയെത്തിയ സ്ത്രീകളും കുട്ടികളുമടക്കം 2400 ഓളം വരുന്ന ദുരിത ബാധിതര്‍ക്ക് ദിവസവും ഭക്ഷണവും വസ്ത്രവും പള്ളി സൗജന്യമായി നല്‍കുന്നുണ്ട്. പള്ളിയില്‍ അഭയാര്‍ത്ഥികള്‍ക്ക് ഉറങ്ങാനും പള്ളി കമ്മിറ്റി സൗകര്യമൊരുക്കിയിട്ടുണ്ട്.
പ്രളയ ദുരിതം രൂക്ഷമാകുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ ഹൈദര്‍പോറ മസ്ജിദ് ദുരിതാശ്വാസ ക്യാമ്പാക്കി മാറ്റാന്‍ പള്ളി കമ്മിറ്റി തീരുമാനിക്കുകയായിരുന്നുവെന്ന് പ്രസിഡന്റ് ഹാജി ഗുലാം നബി ദര്‍ പറഞ്ഞു. പൊതു ജനങ്ങളില്‍ നിന്നും കിട്ടുന്ന സംഭാവനകളില്‍ നിന്നാണ് അഭയാര്‍ത്ഥികള്‍ക്ക് ഭക്ഷണവും വസ്ത്രവും മറ്റും സൗകര്യങ്ങളും ചെയ്തു കൊടുക്കുന്നത്. സര്‍ക്കാരില്‍ നിന്നും യാതൊരു ധന സഹായവും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

കൂടുതല്‍ ചിത്രങ്ങള്‍………..kashmirkashmir1kashmir