ഉദ്യോഗക്കയറ്റത്തിലും വികലാംഗ സംവരണം ഏര്‍പ്പെടുത്തണമെന്ന് സുപ്രീംകോടതി

Posted on: September 12, 2014 1:25 pm | Last updated: September 13, 2014 at 12:16 am
SHARE

supreme courtന്യൂഡല്‍ഹി: ഉദ്യോഗക്കയറ്റത്തിലടക്കം വികലാംഗ സംവരണം നടപ്പാക്കണമെന്ന് സുപ്രീംകോടതി ഉത്തരവ്. ബോംബെ ഹൈക്കോടതി വിധിക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ ഹരജി കോടതി തള്ളി. വികലാംഗ സംവരണം നടപ്പാക്കുന്നതില്‍ കേന്ദ്ര സര്‍ക്കാറിന് എന്തിനാണ് ഇത്ര എതിര്‍പ്പെന്നും കോടതി ആരാഞ്ഞു.
വികലാംഗ സംവരണം എല്ലാ തലത്തിലും നടപ്പാക്കണമെന്നായിരുന്നു ഹൈക്കോടതി വിധി. എന്നാല്‍ നിയമന ഘട്ടത്തില്‍ മാത്രമേ സംവരണം നല്‍കാനാകൂ എന്നായിരുന്നു സര്‍ക്കാര്‍ നലപാട്.