രഞ്ജിത് സിന്‍ഹ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കി

Posted on: September 12, 2014 2:04 pm | Last updated: September 13, 2014 at 12:16 am
SHARE

ranjith sinhaന്യൂഡല്‍ഹി: സിബിഐ ഡയറക്ടര്‍ രഞ്ജിത് സിന്‍ഹ തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് സുപ്രീംകോടതിയില്‍ വിശദീകരണം നല്‍കി. കോടതി നിര്‍ദേശത്തെത്തുടര്‍ന്നാണ് അദ്ദേഹം സത്യവാങ്മൂലം നല്‍കിയത്. ടു ജി, കല്‍ക്കരി കേസുകളിലെ പ്രതിപ്പട്ടികയിലുള്ളവര്‍ സിബിഐ ഡയറക്ടറെ സന്ദര്‍ശിച്ചതിന്റെ തെളിവുകള്‍ പ്രമുഖ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. തുടര്‍ന്നാണ് കോടതി രഞ്ജിത് സിന്‍ഹയുടെ വിശദീകരണം ആവശ്യപ്പെട്ടത്.