കാശ്മീര്‍ പ്രളയം: മലയാളികളെ എത്തിക്കാന്‍ സൗകര്യം ഒരുക്കി: ചെന്നിത്തല

Posted on: September 12, 2014 12:26 pm | Last updated: September 13, 2014 at 12:16 am
SHARE

chennithalaന്യൂഡല്‍ഹി: കാശ്മീര്‍ പ്രളയ ബാധിത പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഡല്‍ഹിയിലെത്തുന്ന മലയാളികളെ നാട്ടിലെത്തിക്കാനുള്ള എല്ലാ സൗകര്യവും ഒരുക്കിയതായും അദ്ദേഹം പറഞ്ഞു.
റോയല്‍ ബാട്ടു ഹോട്ടലില്‍ കുടുങ്ങിയവരെ രക്ഷിക്കാന്‍ പ്രയാസം നേരിടുന്നുണ്ട്. പ്രളയ ബാധിത മേഖലകളില്‍ ഭക്ഷണം എത്തിക്കാനും ബുദ്ധിമുട്ടുണ്ട്. ഇതുവരെ 233 മലയാളികള്‍ തിരിച്ചെത്തി. നാട്ടിലേക്ക് ടിക്കറ്റ് സൗകര്യം ഒരുക്കിയിട്ടുണ്ട്. എയര്‍ ഇന്ത്യ പ്രത്യേക സൗകര്യം ഒരുക്കുമെന്നും മന്ത്രി അറിയിച്ചു.