Connect with us

National

നിതാരി കൂട്ടക്കൊല: കോലിയുടെ വധശിക്ഷയ്ക്ക് താല്‍ക്കാലിക സ്‌റ്റേ

Published

|

Last Updated

ന്യൂഡല്‍ഹി: നിതാരി കൂട്ടക്കൊലക്കേസിലെ പ്രതി സുരീന്ദര്‍ കോലിയുടെ വധശിക്ഷ ഒക്ടോബര്‍ 29 വരെ സുപ്രീം കോടതി സ്‌റ്റേ ചെയ്തു. വധശിക്ഷയ്‌ക്കെതിരെ സുരീന്ദര്‍ കോലി നല്‍കിയ ഹരജിയിലാണ് കോടതിയുടെ നടപടി.
അടുത്ത മാസം 28ന് കോലിയുടെ പുന:പരിശോധനാ ഹരജി സുപ്രീംകോടതി പരിഗണിക്കും. കഴിഞ്ഞ എട്ടിന് മീററ്റില്‍ വധശിക്ഷ നടപ്പാക്കാനിരിക്കെ പ്രതിയുടെ അഭിഭാഷക മുഖേന സമര്‍പ്പിച്ച ഹരജിയില്‍ സുപ്രീംകോടതി വധശിക്ഷ ഒരാഴ്ചത്തേക്ക് സ്‌റ്റേ ചെയ്തിരുന്നു. സുരീന്ദര്‍ കോലിയുടെ ദയാഹരജി രാഷ്ട്രപതി നേരത്തേ തള്ളിയിരുന്നു.
നോയിഡയിലെ വീട്ടുജോലിക്കാരനായിരുന്ന സുരീന്ദര്‍ കോലി 2005-2006 കാലഘട്ടത്തില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ മാനഭംഗം ചെയ്ത് കൊലപ്പെടുത്തിയെന്നതാണ് കേസ്.കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് 16 കേസുകളാണ് പ്രത്യേക അന്വേഷണ സംഘം സുരീന്ദര്‍ കോലിക്കെതിരെ എടുത്തിരുന്നത്.