മദ്‌റസാ വിദ്യാര്‍ഥികളടക്കം 26 പേര്‍ക്ക് പേപ്പട്ടിയുടെ കടിയേറ്റു സ്വന്തം ലേഖകന്‍

Posted on: September 12, 2014 9:49 am | Last updated: September 12, 2014 at 9:49 am
SHARE

dogമലപ്പുറം പേപ്പട്ടിയുടെ കടിയേറ്റ് മലപ്പുറത്ത് മദ്‌റസാ വിദ്യാര്‍ഥികളടക്കം 26 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മദ്‌റസ വിട്ടുവരികയായിരുന്ന 15 കുട്ടികള്‍ക്കാണ് കടിയേറ്റത്.

ഹാജിയാര്‍പളളി, കോല്‍മണ്ണ, പട്ടര്‍ക്കടവ്, വട്ടിപറമ്പ്, മുതുവത്ത്പറമ്പ് സ്വദേശികളെയാണ് പേപ്പട്ടി കടിച്ചത്. ആദ്യം ഒരാളെ കടിച്ച് ഓടിയ പട്ടി പോകുംവഴി ആളുകളെ കടിച്ച് കുടയുകയായിരുന്നു. സ്പിന്നിംഗ് മില്ലിനടുത്തുളള മൂഴിക്കല്‍ കുഞ്ഞിമുഹമ്മദിന്റെ ഭാര്യക്കും പരി ഖാദറിന്റെ ഭാര്യക്കും മാരകമായ പരുക്കേറ്റു. നിരവധി വഴിയാത്രക്കാര്‍ക്കും പരുക്കുണ്ട്. പരുക്കേറ്റവരെ ആദ്യം മലപ്പുറത്തെ സ്വകാര്യആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആന്റി റാബീസ് വാക്‌സിന്‍ നല്‍കാന്‍ മഞ്ചേരി മെഡിക്കല്‍ കോളജുമായി ബന്ധപ്പെട്ടപ്പോള്‍ മരുന്ന് സ്റ്റോക്കില്ലെന്നായിരുന്നു മറുപടി. ഒടുവില്‍ കടിയേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി. ഇന്നലെ രാത്രി എട്ടോടെയാണ് സംഭവമുണ്ടായത്. പട്ടിയെ പിടികൂടാനുളള തീവ്രശ്രമത്തിലാണ് നാട്ടുകാര്‍.