മദ്യനയത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ട് പോകരുത്: യൂത്ത് ലീഗ്

Posted on: September 12, 2014 9:43 am | Last updated: September 12, 2014 at 9:43 am
SHARE

YOUTH LEAGUEകോഴിക്കോട്: തുറന്നിരിക്കുന്ന മുഴുവന്‍ ബിവറേജ് ഔട്ട്‌ലെറ്റുകളും പഞ്ചനക്ഷത്ര ബാറുകളും കൂടി അടച്ചു പൂട്ടണമെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി. മദ്യനയത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ട് പോകരുത്. മദ്യലോബിക്കെതിരെ ശക്തമായ നിയമ പോരാട്ടം നടത്തണം. മദ്യനിരോധനം പൂര്‍ണതോതില്‍ നടപ്പാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ നിയമത്തിന്റെ മുമ്പില്‍ സര്‍ക്കാര്‍ നയം പരാജയപ്പെടും.
ഘട്ടം ഘട്ടമായുള്ള മദ്യനിരോധനം എന്നത് യു ഡി എഫിന്റെ പ്രകടന പത്രികയിലെ വാഗ്ദാനമാണ്. സര്‍ക്കാറിനുള്ള മാന്‍ഡേറ്റ് ഇതിന് കൂടിയാണ്. ഈ പ്രകടന പത്രിക മുന്‍നിര്‍ത്തി തിരഞ്ഞെടുപ്പില്‍ ജയിച്ച് മന്ത്രിമാരായവര്‍ തന്നെ യു ഡി എഫ് സര്‍ക്കാറിന്റെ മദ്യനയത്തെ പൊതുവേദിയില്‍ ചോദ്യം ചെയ്യുന്നതില്‍ പ്രവര്‍ത്തക സമിതി യോഗം പ്രതിഷേധിച്ചു.
സംസ്ഥാന പ്രസിഡന്റ് പി എം സാദിഖലി അധ്യക്ഷത വഹിച്ചു. അഡ്വ. എസ് കബീര്‍, അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള, കെ പി താഹിര്‍, സി പി എ അസീസ്, പി എ അഹമ്മദ് കബീര്‍ പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി സി കെ സുബൈര്‍ സ്വാഗതവും ട്രഷറര്‍ കെ എം അബ്ദുല്‍ ഗഫൂര്‍ നന്ദിയും പറഞ്ഞു.