ഒരു നെല്ലും ഒരു മീനും പദ്ധതിക്ക് ഒരു കോടി: മന്ത്രി കെ ബാബു

Posted on: September 12, 2014 9:41 am | Last updated: September 12, 2014 at 9:41 am
SHARE

babuകോഴിക്കോട്: സംസ്ഥാനത്തെ തിരഞ്ഞെടുക്കപ്പെട്ട ജില്ലകളില്‍ ഒരു നെല്ലും ഒരു മീനും പദ്ധതി നടപ്പാക്കുന്നതിനായി ഒരു കോടി രൂപ അനുവദിച്ചതായി ഫിഷറീസ് തുറമുഖ മന്ത്രി കെ ബാബു അറിയിച്ചു. കോഴിക്കോട്, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഈ വര്‍ഷം പദ്ധതി നടപ്പാക്കുന്നത്. അഡാക്കിനാണ് നിര്‍വ്വഹണ ചുമതല. സംസ്ഥാനത്തെ തിരഞ്ഞെടുക്കപ്പെട്ട ജില്ലകളില്‍ നെല്‍ക്കൃഷിയോട് ചേര്‍ന്ന് മത്സ്യ- ചെമ്മീന്‍- കൊഞ്ച് കൃഷി നടപ്പാക്കുന്നതിനായി 400 ലക്ഷം രൂപയുടെ പദ്ധതിക്ക് ഭരണാനുമതി നല്‍കിയിരുന്നു. 1,137 ലക്ഷം രൂപയുടെ വരുമാനമാണ് ഈ പദ്ധതിയിലൂടെ പ്രതീക്ഷിക്കുന്നതെന്ന് മന്ത്രി ബാബു അറിയിച്ചു.