റോഡരികിലെ ഉണങ്ങിയ മരം അപകട ഭീഷണിയാവുന്നു

Posted on: September 12, 2014 12:32 am | Last updated: September 11, 2014 at 11:32 pm
SHARE

അണ്ടത്തോട്: റോഡരികിലെ ഉണങ്ങിയ മരം വാഹനങ്ങള്‍ക്കും, കാല്‍നടയാത്രക്കാര്‍ക്കും അപകടഭീഷണിയാവുന്നു. സംസ്ഥാന പാത കുണ്ടുകടവ്-ഗുരുവായൂര്‍ റോഡിലെ വന്നേരി ഭാഗത്താണ് ഉണങ്ങിയ മരം അപകടത്തിന് വഴിയൊരുക്കി നില്‍ക്കുന്നത്. മരത്തിലെ പല ഭാഗത്ത് ചിതലരിച്ച് നിലയിലാണ്.
ചെറിയ കാറ്റടിച്ചാല്‍ റോഡിലേക്ക് വീഴാവുന്നതരത്തിലാണ് മരം ഉള്ളത്. തൊട്ടുടുത്ത സ്‌കൂളിലേക്ക് കാല്‍നടയായി പോകുന്ന വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഭീതിയോടെയാണ് യാത്രചെയ്യുന്നത്.
നാട്ടുകാര്‍ പി ഡബ്ലിയു ഡി അധികൃതരെ വിവരം അറിയിച്ചിട്ടും ഒരു നടപടിയും ഉണ്ടായില്ലെന്ന പരാതിയുണ്ട്. റോഡരികില്‍ മിക്ക ഇടങ്ങളിലും ഇത്തരത്തില്‍ മരങ്ങള്‍ ഭീഷണിയായി ഉണങ്ങി നില്‍ക്കുന്നുണ്ട്. മരം മുറിച്ചു മാറ്റാന്‍ വേണ്ട നടപടി സ്വീകരിക്കണമെന്ന് നാട്ടുകാരും സ്‌കുള്‍ അധികൃതരും ആവശ്യം ഉന്നയിച്ചു.