Connect with us

Thrissur

ഫിഷ്‌ലാന്റിംഗ് സെന്ററിലെ പ്ലാറ്റ് ഫോം നിര്‍മാണം നിലച്ചു

Published

|

Last Updated

ചാവക്കാട്: മുനക്കകടവ് ഫിഷ്‌ലാന്റിംഗ്് സെന്ററിലെ പ്ലാറ്റ് ഫോം നിര്‍മാണം നിലച്ചു. മഴയുണ്ടെന്ന് കാരണമുയര്‍ത്തിയാണ് ഇപ്പോള്‍ പണി നിറുത്തി വെച്ചിരിക്കുന്നത്.
ജില്ലയില്‍ ഏറ്റവുമധികം ബോട്ടുകള്‍ മത്സ്യ ബന്ധനം നടത്തുന്ന ഇവിടെ നിലവിലെ പ്ലാറ്റ് ഫോമിന്റെ അസൗകര്യത്തെ തുടര്‍ന്നാണ് നിരവധി വര്‍ഷത്തെ മുറവിളിക്ക് ശേഷം പ്ലാറ്റ് ഫോം നീട്ടിയുള്ള നിര്‍മാണം ആരംഭിച്ചത്.
നിലവില്‍ ഒരേ സമയം മൂന്നു ബോട്ടുകള്‍ മാത്രമാണ് ഇവിടെ നങ്കൂരമിടാന്‍ കഴിയുന്നുള്ളു. ഇതിനാല്‍ മത്സ്യങ്ങള്‍ ഇറക്കുന്നതിന് താമസം നേരിടുകയാണ്. നിലവിലെ പ്ലാറ്റ് ഫോമിന്റെ സൗകര്യ കുറവുമൂലം തൊഴിലാളികള്‍ക്ക് വളരെയധികം ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുന്നുണ്ട്.
ഫിഷ്‌ലാന്റിംഗ് സെന്റര്‍ വികസനത്തിന് അനുമതി ലഭിച്ചതിനെ തുടര്‍ന്നാണ് പ്ലാറ്റ് ഫോം നിര്‍മാണം ആരംഭിച്ചത്.
കരാറുകാരന്റെ അനാസ്ഥയാണ് പ്ലാറ്റ് ഫോം നിര്‍മാണം നിലക്കാന്‍ കാരണമെന്ന് മത്സ്യത്തൊഴിലാളികള്‍ ആരോപിക്കുന്നു.
പ്ലാറ്റ് ഫോം നിര്‍മാണം എത്രയും വേഗം പുനരാരംഭിക്കണമെന്ന് തൊഴിലാളികള്‍ ആവശ്യപ്പെട്ടു.

Latest