Connect with us

Palakkad

ജല സമൃദ്ധിയിലായതോടെ ചുള്ളിയാര്‍ ഡാം തുറന്നു

Published

|

Last Updated

കൊല്ലങ്കോട്: സമൃദ്ധമായി ലഭിച്ച മഴയും പലകപാണ്ടി പദ്ധതിയിലൂടെ ഒഴുകിയെത്തിയ വെള്ളവും മൂലം ചുള്ളിയാര്‍ ഡാം ജലസമൃദ്ധിയായതോടെ കഴിഞ്ഞ ദിവസം ഡാമിന്റെ പ്രധാന ഷട്ടര്‍ തുറന്നു. 57.5 അടി സംഭരണ ശേഷിയുള്ള ഡാമില്‍ 57 അടി വെള്ളം നിറഞ്ഞതോടെയാണ് പുഴയിലേക്ക് വെള്ളം ഒഴുക്കിവിട്ടത്.
കാര്‍ഷിക ആവശ്യത്തിനായുള്ള ഡാമിന്റെ വാലറ്റ പ്രദേശമായ എലവഞ്ചേരി പ്രദേശത്തിലുള്ള കര്‍ഷകര്‍ക്കും രണ്ടാം വിളയ്ക്കുള്ള വെള്ളം ഡാമില്‍ സമൃദ്ധമാണ്. എന്നാല്‍ കനാലുകളുടെ ശുചീകരണ പ്രവര്‍ത്തനം നടത്താത്താനും കനാലില്‍ ഷട്ടറുകള്‍ പുനസ്ഥാപിക്കാത്തതും മുന്‍ വര്‍ഷത്തെപ്പോലെ എലവഞ്ചേരി ഭാഗത്തുള്ള കര്‍ഷകര്‍ക്ക് വെള്ളം പൂര്‍ണമായും ലഭിക്കാന്‍ പറ്റാത്ത സ്ഥിതിയിലാണെന്ന് കര്‍ഷകര്‍ ആരോപിക്കുന്നു.
ഡാമിലെ വെള്ളം പുഴയില്‍ ഒഴുക്കി കളയുന്നതും അശാസ്ത്രീയമായി വെള്ളം തുറക്കുന്നതും മുന്‍ വര്‍ഷത്തെപ്പാലെ കാര്‍ഷിക വിളകള്‍ക്ക് വെള്ളം ലഭിക്കാത്ത സ്ഥിതിയിലാകുമെന്നും സ്ഥലം എം എല്‍ എ കര്‍ഷകര്‍, ഉദ്യോഗസ്ഥര്‍ എന്നിവരടങ്ങുന്ന മീറ്റിംഗ് ഉടന്‍ വിളിച്ച് കൂട്ടണമെന്നും ശാസ്ത്രീയമായി കര്‍ഷിക വിളകള്‍ക്ക് വെള്ളം തുറക്കേണ്ടതും കാര്‍ഷികവിള ഇറക്കുന്നതുമായി കൃഷി ഓഫീസറുമായി ബന്ധപ്പെട്ടുള്ള കമ്മറ്റി ഉണ്ടാക്കണമെന്നും കര്‍ഷകര്‍ ആവശ്യപ്പെട്ടു.