പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണം: എസ് വൈ എസ്‌

Posted on: September 12, 2014 12:27 am | Last updated: September 11, 2014 at 11:27 pm
SHARE

ഒറ്റപ്പാലം: മംഗലാപുരത്ത് വെച്ച് താജുല്‍ ഉലമയുടെ പുത്രനും ഉള്ളാള്‍ ഖാസിയുമായ കുറാ തങ്ങളുടെ അകമ്പടി വാഹനത്തെയും സുന്നി പ്രവര്‍ത്തകരെയും അക്രമിച്ചതില്‍ എസ് വൈ എസ് ജില്ലാ പ്രവര്‍ത്തക സമിതിയോഗം അപലപിച്ചു.
അക്രമികളെ നിയമത്തിന്റെ മുന്നില്‍കൊണ്ട് വന്ന മാതൃകാപരമായി ശിക്ഷിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. സുന്നി സ്ഥാപനങ്ങള്‍ക്കും പ്രവര്‍ത്തകര്‍ക്കും നേരെ അക്രമണം നടത്തുന്ന ചേളാരി വിഭാഗം നാട്ടില്‍ അരാജകത്വം സൃഷ്ടിക്കാനാണ് ശ്രമിക്കുന്നത്. ഇവരെ സമൂഹം തിരിച്ചറിയണം. സുന്നി സ്ഥാപനത്തിനും നേതാക്കള്‍ക്കും സംരക്ഷണം നല്‍കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാവണമെന്നും യോഗം ആവശ്യപ്പെട്ടു.എന്‍ കെ സിറാജുദ്ദീന്‍ ഫൈസി അധ്യക്ഷത വഹിച്ചു. സംസ്ഥാന ഉപാധ്യക്ഷന്‍ സയ്യിദ് ത്വാഹ തങ്ങള്‍ ഉദ്ഘാടനം ചെയ്തു.
മാരായമംഗലം അബ്ദുറഹ് മാന്‍ ഫൈസി, പി പി മുഹമ്മദ് കുട്ടി മാസ്റ്റര്‍, യു എ മുബാറക് സഖാഫി, കെ ഉണ്ണീന്‍കുട്ടി സഖാഫി, ഉസ്മാന്‍ സഖാഫി കുലുക്കിലിയാട്. എം എ നാസര്‍ സഖാഫി, സുലൈമാന്‍ഹാജി കോങ്ങാട്, സുലൈമാന്‍ ചുണ്ടമ്പറ്റ, അശറഫ് മമ്പാട് പ്രസംഗിച്ചു.