Connect with us

Kasargod

അച്ചടക്കബോധമുള്ള വിദ്യാര്‍ഥികള്‍ സമൂഹത്തിനാവശ്യം: എന്‍ എ നെല്ലിക്കുന്ന്

Published

|

Last Updated

കാസര്‍കോട്: ഇന്നത്തെ സമൂഹത്തിന് അച്ചടക്കമുള്ള വിദ്യാര്‍ഥികള്‍ അത്യന്താപേക്ഷിതമാണെന്ന് സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റ്‌സ് ഇതിന് ഉത്തമ മാതൃകയാണെന്നും എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ അഭിപ്രായപ്പെട്ടു. ടി ഐ എച്ച് എസ് എസ് നായന്‍മാര്‍ മൂലയിലെ മൂന്നു ദിവസത്തെ സ്റ്റുഡന്‍സ് പോലീസ് കേഡറ്റ് ഓണം അവധിക്കാലക്യാമ്പ് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ചെങ്കള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി ബി അബ്ദുല്ല ഹാജി യോഗത്തില്‍ അധ്യക്ഷത വഹിച്ചു. ഡി വൈ എസ് പി മാരായ രഘുറാം, രജ്ഞിത്ത്, ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ മുഹമ്മദ് അശ്‌റഫ്, സ്‌കൂള്‍ മാനേജര്‍ എം അബ്ദുല്ല ഹാജി, ജുമാ-അത്ത് പ്രസിഡന്റ് എന്‍ എ അബൂബക്കര്‍ ഹാജി, പി ടി എ പ്രസിഡന്റ് എന്‍ യു അബ്ദുല്‍ സലാം, കാസര്‍കോട് സി ഐ ജേക്കബ്ബ്, വിദ്യാനഗര്‍ എസ് ഐ ലക്ഷ്മണന്‍, സ്റ്റാഫ് സെക്രട്ടറി സി കെ ജോണ്‍ പ്രസംഗിച്ചു. ഹെഡ്മിസ്ട്രസ്സ് ജി ലത സ്വാഗതവും സിവില്‍ പോലീസ് ഓഫീസര്‍ ലക്ഷ്മണന്‍ മന്ദ്യത്ത് നന്ദിയും പറഞ്ഞു. ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് മെമ്പര്‍ ഫാദര്‍ മാണി മേല്‍വട്ടം, ജെ സി ഐ മേഖലാ പരിശീലകന്‍ അജിത്ത്, വത്സന്‍ പിലിക്കോട്, ബാബു വെളളൂര്‍, വിനോദ് കരിവെള്ളൂര്‍ തുടങ്ങിയവര്‍ വിവിധ വിഷയങ്ങളില്‍ കുട്ടികള്‍ക്ക് ക്ലാസ്സുകള്‍ നല്‍കി.