തൃക്കരിപ്പൂര്‍ സോണില്‍ 60 രോഗികളെ ദത്തെടുക്കുന്നു

Posted on: September 12, 2014 12:43 am | Last updated: September 11, 2014 at 9:43 pm
SHARE

തൃക്കരിപ്പൂര്‍: എസ് വൈ എസ് അറുപതാം വാര്‍ഷികത്തിന്റെ ഭാഗമായി തൃക്കരിപ്പൂര്‍ സോണില്‍ സ്വാന്തന പ്രവര്‍ത്തനത്തിന് നാടൊരുങ്ങുന്നു.
നാലു സര്‍ക്കിളുകളിലെ വിവിധ യൂനിറ്റുകള്‍ കേന്ദ്രീകരിച്ചാണ് അറുപതാം വാര്‍ഷികത്തിന്റെ വരവറിയിച്ച് സ്വാന്തന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിടുന്നത്. നിരാലംബരായ അറുപത് രോഗികളെ കണ്ടെത്തി ആവശ്യമായ മരുന്നും പരിചരണവും നല്‍കും. ഇതിനായി ബോധവത്കരണ ക്ലാസും പരിശീലനവും നല്‍കും.
വിദഗ്ധ ചികിത്സ ആവശ്യമുള്ളവരെ കണ്ടെത്തുന്നതിനോടൊപ്പം ശാരീരിക ക്ഷമത അനുഭവിക്കുന്നവര്‍ക്ക് വീല്‍ചെയര്‍, വാട്ടര്‍ ബെഡ്, വാക്കിംഗ് സ്റ്റിക്ക് ഉള്‍പെടെ എത്തിച്ച് നല്‍കും. വിവിധ പാലിയേറ്റീവ് കെയര്‍ സൊസൈറ്റി, തദ്ദേശ ഭരണസ്ഥാപനങ്ങള്‍ എന്നിവയുടെ സഹകരണത്തോടെയാണ് ആതുര ശുശ്രൂഷ മേഖലയില്‍ സജീവമാകുന്നത്.
വിവിധ ആശുപത്രികള്‍, ഡയാലിസിസ് സെന്റര്‍ എന്നിവയുടെ സഹകരണത്തോടെ തുടര്‍ ചികിത്സയും ഡയാലിസിസ് സേവനങ്ങളും ലഭ്യമാക്കും.
സ്വാന്തനം മരുന്ന്ഷാപ്പുകളും പത്ത് സ്വാന്തന പ്രവര്‍ത്തനങ്ങളും ആരംഭിക്കും. എസ് വൈ എസ് ജില്ലാ കമ്മിറ്റിയും സോണ്‍ കമ്മിറ്റിയും നിലവില്‍ നല്‍കിവരുന്ന ആതുര സേവനങ്ങള്‍ക്ക് പുറമെയാണ് അറുപതാം വാര്‍ഷികത്തിന്റെ പ്രചാരണം സ്വാന്തന പ്രവര്‍ത്തനങ്ങളിലൂടെ കുടുംബങ്ങളില്‍ എത്തിക്കുന്നത്. പ്രധാന കേന്ദ്രങ്ങളില്‍ സ്വാന്തന മരുന്ന് ഷാപ്പുകളും ആരംഭിക്കും.
സ്വാന്തന പ്രവര്‍ത്തനത്തിനുള്ള ഫണ്ട് എം ടി പി അബ്ദുറഹിമാന്‍ ഹാജിയില്‍ നിന്നും സോണ്‍ പ്രസിഡന്റ് എം ടിപി ഇസ്മാഈല്‍ സഅദി ഏറ്റുവാങ്ങി. ടി പി ഷാഹുല്‍ ഹമീദ്, എം അബ്ദുല്‍ ഖാദര്‍, എ ജി മൊയ്തീന്‍ മൗലവി, അബ്ദുന്നാസര്‍ അമാനി, എം എ ഹുസൈന്‍ ഹാജി, എന്‍ അബ്ദുറഷീദ് ഹാജി, ടി പി നൗഷാദ് മാസ്റ്റര്‍, എം സദകത്ത് എന്നിവര്‍ പ്രസംഗിച്ചു. ഇ കെ അബൂബക്കര്‍ സ്വാഗതവും അബ്ദുല്ല കുന്നത്ത് നന്ദിയും പറഞ്ഞു.