പണിമുടക്ക് ദിനത്തില്‍ മാതൃകയായി ഉദുമയിലെ ഓട്ടോ ഡ്രൈവര്‍മാര്‍

Posted on: September 12, 2014 12:39 am | Last updated: September 11, 2014 at 9:39 pm
SHARE

ഉദുമ: നിരക്ക് വര്‍ധന ആവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി ഓട്ടോ ടാക്‌സി തൊഴിലാളികള്‍ സൂചനാ പണിമുടക്ക് നടത്തുമ്പോള്‍ ഉദുമയിലെ ഓട്ടോ ഡ്രൈവര്‍മാര്‍ റോഡ് നന്നാക്കി മാതൃകയായി.
മാസങ്ങളായി തകര്‍ന്ന് കിടക്കുന്ന ഉദുമ മാര്‍ക്കറ്റ് റോഡാണ് ഓട്ടോ തൊഴിലാളികളുടെ കൂട്ടായ്മയില്‍ നന്നാക്കിയത്. ഉദുമ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, മൃഗാശുപത്രി, വില്ലേജ് ഓഫീസ്, ഉദുമ പ്രാഥമികാരോഗ്യ കേന്ദ്രം തുങ്ങിയ സ്ഥാപനങ്ങളിലേക്ക് നിത്യേന എത്തുന്ന ആയിരക്കണക്കിനാളുകള്‍ക്ക് ഏക ആശ്രയം ഈ റോഡാണ്. തുടര്‍ച്ചയായി പെയ്ത മഴയില്‍ വലിയ കുഴികള്‍ രൂപപ്പെട്ടതോടെ അപകടങ്ങള്‍ ഇവിടെ നിത്യ സംഭവമാണ്. കഴിഞ്ഞ മാസം ഈ കുഴിയില്‍ വീണ് നാലാംവാതുക്കലിലെ വ്യാപാരിയുടെ കാലൊടിഞ്ഞിരുന്നു.
തീരാദുരിതമായ ഈ റോഡ് നന്നാക്കാന്‍ മുന്നിട്ടിറങ്ങിയ ഉദുമയിലെ ഓട്ടോ ഡ്രൈവര്‍മാരെ നാട്ടുകാര്‍ ഒന്നടങ്കം അഭിനന്ദിക്കുകയുണ്ടായി.