ജില്ലയെ മാലിന്യ മുക്തമാക്കാന്‍ സാക്ഷരതാ പ്രവര്‍ത്തകരും രംഗത്ത്

Posted on: September 12, 2014 12:28 am | Last updated: September 11, 2014 at 9:38 pm
SHARE

കാസര്‍കോട്: ജില്ലയെ അടുത്ത ഒരു വര്‍ഷത്തില്‍ മാലിന്യ വിമുക്ത ജില്ലയായി മാറ്റുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ സാക്ഷരതാ പ്രവര്‍ത്തകരും പങ്കാളികളാകുന്നു. ജില്ലാ പഞ്ചായത്ത് മിനി കോണ്‍ഫറന്‍സ് ഹാളില്‍ സാക്ഷരതാ ദിനാചരണത്തോടനുബന്ധിച്ച് ചേര്‍ന്ന ചടങ്ങിലാണ് ഈ് തീരുമാനം.
ഓരോ വീടുകളിലെയും മാലിന്യങ്ങള്‍ അതാത് വീടുകളില്‍ തന്നെ കമ്പോസ്റ്റ് പിറ്റ് നിര്‍മിച്ച് സംസ്‌ക്കരിക്കുവാന്‍ ഇവര്‍ ജനങ്ങളെ പ്രേരിപ്പിക്കും. പ്ലാസ്റ്റിക് സഞ്ചികള്‍ ഉപയോഗിക്കാനുളള നടപടികള്‍ സ്വീകരിക്കും.
ശുചിത്വ സന്ദേശങ്ങള്‍ അടങ്ങിയ തുണി സഞ്ചികളുടെ വിതരണോദ്ഘാടനം യോഗത്തില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ എസ് കുര്യാക്കോസ് നിര്‍വഹിച്ചു. ശുചിത്വ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ പി വി രാധാകൃഷ്ണന്‍ പരിപാടികള്‍ വിശദീകരിച്ചു. യോഗത്തില്‍ ജില്ലാ സാക്ഷരതാ മിഷന്‍ കോര്‍ഡിനേറ്റര്‍ ഇ എന്‍ ബാബു അധ്യക്ഷത വഹിച്ചു. സാക്ഷരതാ സമിതി അംഗം കെ വി രാഘവന്‍ മാസ്റ്റര്‍, എല്‍ എസ് ജി ഡി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ഷംസുദ്ദിന്‍, പെര്‍ഫോര്‍മന്‍സ് ഓഡിറ്റര്‍, മുഹമ്മദ് നിസാര്‍, ജില്ലാ ശുചിത്വ മിഷന്‍ അസി. കോര്‍ഡിനേറ്റര്‍ ഇബ്‌റാഹിം ഷെരീഫ്, പ്രേരകുമാരായ ആഇശ മുഹമ്മദ്, മാത്യു തോമസ്, വി എം ഹമീദ് പ്രസംഗിച്ചു