മേഴ്‌സിഡസ് ഇ 350 സി ഡി ഐ പുറത്തിറക്കി

Posted on: September 11, 2014 11:11 pm | Last updated: September 11, 2014 at 11:12 pm
SHARE

mercedes eമേഴ്‌സിഡസ് ബെന്‍സ് ഇ 350 സി ഡി ഐ ഇന്ത്യയില്‍ അവതരിപ്പിച്ചു. 57.42 ലക്ഷമാണ് വില. മെഴ്‌സിഡസ് ബെന്‍സിന്റെ പരമ്പരാഗത ഇ ക്ലാസ് റേഞ്ചില്‍ ഏറ്റവും മികച്ച മോഡലാണ് ബെന്‍സ് ഇ 350. 3 ലിറ്റര്‍ വി 6 ഡീസല്‍ എഞ്ചിനാണ് മേഴ്‌സിഡസ് ഇ 350ന് കരുത്ത് പകരുന്നത്.

സെവന്‍ സ്പീഡ് ഗിയര്‍ ബോക്‌സാണ് മേഴ്‌സിഡസ് ഇ മോഡലിനുള്ളത്. പൂജ്യത്തില്‍ നിന്ന് 100 കിലോ മീറ്ററിലെത്താന്‍ 6.6 സെക്കന്റ് മതി. മണിക്കൂറില്‍ 250 കിലോ മീറ്ററാണ് കൂടിയ വേഗം.

360 ഡിഗ്രി ക്യാമറ, വിശാലമായ സണ്‍റൂഫ്, ഹാര്‍മന്‍ കാര്‍ഡോന്‍ ഓഡിയോ സെറ്റ്അപ്, സ്റ്റിയറിംഗ് അസിസ്റ്റോട് കൂടിയ ക്രൂയിസ് കണ്‍ട്രോള്‍, പാര്‍ക്കിംഗ് അസിസ്റ്റ്, ഡ്രൈവര്‍ അറ്റന്‍ഷന്‍ അസിസ്റ്റ് തുടങ്ങി നിരവധി സുരക്ഷാ സംവിധാനങ്ങളും കാറിലുണ്ട്.