യേശുദാസിന് സംസ്ഥാന സര്‍ക്കാരിന്റെ ആജീവാനന്ത പുരസ്‌കാരം

Posted on: September 11, 2014 8:32 pm | Last updated: September 11, 2014 at 10:34 pm
SHARE

Yesudas-94ct2തിരുവനന്തപുരം; കലാ-സാംസ്‌കാരിക സാമൂഹിക രംഗത്തെ സമഗ്ര സംഭാവനകള്‍ പരിഗണിച്ച് ഗാനഗന്ധര്‍വ്വന്‍ ഡോ കെ ജെ യേശുദാസിനെ സംസ്ഥാന സര്‍ക്കാര്‍ ആദരിച്ചു. സെക്രട്ടറിയേറ്റ് ദര്‍ബാര്‍ ഹാളില്‍ നടന്ന ചടങ്ങില്‍ ആജീവനാന്ത പുരസ്‌കാരം നല്‍കിയാണ്, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അദ്ദേഹത്തെ ആദരിച്ചത്.

ഒരു ലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം. സംസ്ഥാന സര്‍ക്കാര്‍ ആദ്യമായി നല്‍കുന്ന ആജീവനാന്ത പുരസ്‌ക്കാരത്തിനാണ് യേശുദാസ് അര്‍ഹനായത്. ഡോ കെ ജെ യേശുദാസിന്റെ പ്രേരണയോടെ സംസ്ഥാന സര്‍ക്കാര്‍ തുടങ്ങിയ ശ്രുതിതരംഗം പദ്ധതി വന്‍ വിജയമായെന്ന് മുഖ്യമന്തി ഉമ്മന്‍ചാണ്ടി പറഞ്ഞു.