Connect with us

National

ഡല്‍ഹി-ആഗ്ര റൂട്ടില്‍ ബുള്ളറ്റ് ട്രെയിന്‍ നവംബര്‍ മുതല്‍

Published

|

Last Updated

ന്യൂഡല്‍ഹി: ഡല്‍ഹി-ആഗ്ര റൂട്ടില്‍ സെമി ബുള്ളറ്റ് ട്രെയിന്‍ നവംബര്‍ ആദ്യവാരം മുതല്‍ ഓടിത്തുടങ്ങും. മണിക്കൂറില്‍ 160 കിലോമീറ്ററാണ് തീവണ്ടിയുടെ വേഗം. ഇത് പ്രകാരം ഡല്‍ഹിയില്‍ നിന്ന് ആഗ്രയിലേക്ക് 90 മിനിറ്റ് മതി. നിലവില്‍ 120 മിനിറ്റ് വേണം.

കപൂര്‍ത്തല റെയില്‍ കോച്ച് ഫാക്ടറിയില്‍ ഒക്ടോബര്‍ അവസാനത്തോടെ 14 കോച്ചുകളുള്ള ട്രെയിന്‍ നിര്‍മാണം പൂര്‍ത്തിയാവും. കോച്ചുകളുടെ നിര്‍മാണം അവസാനഘട്ടത്തിലാണെന്ന് റെയില്‍ കോച്ച് ഫാക്ടറി ജനറല്‍ മാനേജര്‍ പ്രമോദ് കുമാര്‍ പറഞ്ഞു.

രാജധാനി, ശതാബ്ദി ട്രെയിനുകളുടേതുപോലുള്ള കോച്ചുകളില്‍ നവീകരണം വരുത്തിയാണ് ബുള്ളറ്റ് ട്രെയിനിന്റെ കോച്ചുകള്‍ നിര്‍മിച്ചിരിക്കുന്നത്. തീയും പുകയും കണ്ടെത്താനുള്ള ഉപകരണം, സ്വയം നിയന്ത്രിത വാതിലുകള്‍, ടെലിവിഷന്‍ തുടങ്ങിയവ പുതിയ കോച്ചുകളിലുണ്ടാവും. 2.25 കോടി രൂപ മുതല്‍ 2.50 കോടി വരെയാണ് ഓരോ കോച്ചുകളുടേയും നിര്‍മാണ ചെലവ്.

 

 

 

Latest