Connect with us

Health

കാന്‍സറിനെ പ്രതിരോധിക്കാന്‍ സപ്പോട്ട

Published

|

Last Updated

sappottaകണ്ണൂര്‍: മാരക രോഗമായ കാന്‍സറിനെ പ്രതിരോധിക്കാന്‍ സപ്പോട്ടക്കാകുമെന്ന് മലയാളി ശാസ്ത്രജ്ഞന്റെ കണ്ടെത്തല്‍. ബാഗ്ലൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സിലെ അസോസിയേറ്റ് പ്രൊഫസര്‍ ആയ പയ്യന്നൂര്‍ സ്വദേശി ഡോ. സതീഷ് സി രാഘവന്‍ ആണ് പുതിയ കണ്ടെത്തല്‍ നടത്തിയത്. ഇദ്ദേഹത്തിന്റെ ഗവേഷണഫലം നേച്ചര്‍ മാസികയുടെ സയന്റിഫിക് റിപ്പോര്‍ട്‌സ് പ്രസിദ്ധീകരിച്ചു.

സപ്പോട്ടയിലെ ചില രാസപദാര്‍ത്ഥങ്ങള്‍ക്ക് കോശങ്ങളില്‍ കാന്‍സര്‍ പടരുന്നതിനെ പ്രതിരോധിക്കാന്‍ കഴിവുണ്ടെന്നാണ് ഡോ സതീഷിന്റെ കണ്ടെത്തല്‍. അര്‍ബുദം ബാധിച്ച എലികളില്‍ ഇവര്‍ പരീക്ഷണം നടത്തിയപ്പോള്‍ അവയുടെ ആയുസ്സ് നാല് മടങ്ങ് വര്‍ധിച്ചതായി കണ്ടെത്തി. അര്‍ബുദം ബാധിച്ച കോശങ്ങള്‍ നശിക്കുന്നതായും പരീക്ഷണങ്ങളില്‍ തെളിഞ്ഞു. 2013ലെ ശാന്തിസ്വരൂപ് ഭട്‌നഗര്‍ ശാസ്ത്ര പുരസ്‌കാര ജോതാവ് കൂടിയാണ് ഡോ സതീഷ്.

 

 

Latest