“എന്റിച്ച്‌മെന്റ്-14” : കാശ്മീര്‍ വിദ്യാര്‍ത്ഥികളുടെ സാഹിത്യോത്സവത്തിന് ഉജ്ജ്വല തുടക്കം

Posted on: September 11, 2014 9:05 pm | Last updated: September 11, 2014 at 9:05 pm
SHARE
c.muhammed faizy
മര്‍കസ് കാശ്മീര്‍ വിദ്യാര്‍ത്ഥികളുടെ സാഹിത്യോത്സവം “എന്റിച്ച്‌മെന്റ്-14” സി. മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട്: മര്‍കസ് കാശ്മീര്‍ വിദ്യാര്‍ത്ഥികളുടെ സാഹിത്യോത്സവം “എന്റിച്ച്‌മെന്റ്-14” ന് ഉജ്ജ്വല തുടക്കം. പത്ത് ദിവസം നീണ്ടുനില്‍ക്കുന്ന പരിപാടി സി. മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു.
ആറ് ഗ്രൂപ്പുകളിലായി വിദ്യാര്‍ത്ഥികളുടെ മത്സരപരിപാടികള്‍ നടക്കും. മര്‍കസില്‍ താമസിച്ചു പഠിക്കുന്ന ഇരുന്നൂറ് കാശ്മീര്‍ വിദ്യാര്‍ത്ഥികളാണ് എന്റിച്ച്‌മെന്റിന്‍ മാറ്റുരക്കുന്നത്. ഇതോടൊപ്പം, പഠനയാത്ര, ആരോഗ്യ സെമിനാര്‍, ലാംഗ്വേജ് ക്ലബ്ബുകളുടെ വിനോദ പരിപാടികള്‍ എന്നിവ നടക്കും. കാശ്മീര്‍ വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കിയ ആറ് കാമ്പസ് മാഗസിനുകള്‍ പുറത്തിറക്കും. മര്‍കസില്‍ പഠിക്കുന്ന ഉത്തരേന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നതവിദ്യാഭ്യാസ ഗൈഡന്‍സ് ക്ലാസുകളും സംഘടിപ്പിക്കും. ഉബൈദുല്ല സഖാഫി അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പാല്‍ മൂസ സഖാഫി, മാനേജര്‍ മര്‍സൂഖ് സഅദി പ്രസംഗിച്ചു.