സുപ്രീംകോടതി വിധി സര്‍ക്കാരിനേറ്റ കനത്ത തിരിച്ചടി: വെള്ളാപ്പള്ളി നടേശന്‍

Posted on: September 11, 2014 8:00 pm | Last updated: September 11, 2014 at 8:35 pm
SHARE

vellappallyകോട്ടയം: ബാര്‍ വിഷയത്തില്‍ സുപ്രീംകോടതിയുടെ വിധി സര്‍ക്കാരിനേറ്റ കനത്ത തിരിച്ചടിയാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഇന്ദിരാ ഭവനില്‍ ഒരാളും ക്ലിഫ് ഹൗസില്‍ നിന്ന് മറ്റൊരാളും മുഖം മിനുക്കുന്നതിന് നടത്തിയ മത്സരമാണ് ഇക്കാര്യത്തില്‍ നടന്നത്. അടുത്ത തിരഞ്ഞെടുപ്പില്‍ ഇതിന്റെ പ്രത്യാഘാതം ഉണ്ടാകുമെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.