കാമുകിയെ വധിച്ച കേസ്: പിസ്റ്റോറിയസിനെതിരെ കൊലക്കുറ്റമില്ല

Posted on: September 11, 2014 7:00 pm | Last updated: September 11, 2014 at 7:16 pm
SHARE

pistoriousപ്രീട്ടോറിയ: കാമുകിയെ വധിച്ച കേസില്‍ ദക്ഷിണാഫ്രിക്കന്‍ ബ്ലേഡ് റണ്ണര്‍ ഓസ്‌കര്‍ പിസ്‌റ്റോറിയസിനെ കോടതി കൊലക്കുറ്റത്തില്‍നിന്ന് ഒഴിവാക്കി. എങ്കിലും മനപ്പൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക് പിസ്‌റ്റോറിയസിനെ ശിക്ഷിക്കാനുള്ള സാധ്യത നിലനില്‍ക്കുകയാണ്. കേസില്‍ വെള്ളിയാഴ്ച അന്തിമ വിധി പറയും. മോഷ്ടാവെന്ന് കരുതിയാണ് വെടിയുതിര്‍ത്തതെന്നാണ് പിസ്‌റ്റോറിയസിന്റെ കുറ്റസമ്മതം. ഇത് അംഗീകരിച്ചാണ് കൊലക്കുറ്റത്തില്‍നിന്ന് കോടതി പിസ്‌റ്റോറിയസിനെ ഒഴിവാക്കിയത്.