മദ്യ നയം: ഘടക കക്ഷികള്‍ക്കെതിരെ വിമര്‍ശനവുമായി പിപി തങ്കച്ചന്‍

Posted on: September 11, 2014 7:01 pm | Last updated: September 11, 2014 at 7:01 pm
SHARE

thankachanതിരുവനന്തപുരം: സര്‍ക്കാരിന്റെ മദ്യ നയവുമായി ബന്ധപ്പെട്ട് ഘടക കക്ഷികള്‍ക്കെതിരെ വിമര്‍ശനവുമായി യുഡിഎഫ് കണ്‍വീനര്‍ പിപി തങ്കച്ചന്‍ രംഗത്ത്. മുന്നണി യോഗത്തില്‍ ഒരു നിലപാടും പുറത്തിറങ്ങിയാല്‍ മറ്റൊരു നിലപാടുമെന്ന മനോഭാവം ശരിയല്ല. എത്ര ഉന്നത നേതാവായാലും ഇത്തരം രീതികളോട് പിന്തുടരുന്നതിനോട് യോജിക്കാന്‍ കഴിയില്ലെന്നും തങ്കച്ചന്‍ പറഞ്ഞു.
മദ്യ നയവുമായി ബന്ധപ്പെട്ട ഘടകകക്ഷികളുമായി ചര്‍ച്ച നടത്തും. അതേസമയം സമ്പൂര്‍ണ മദ്യ നിരോധനത്തില്‍ ഉറച്ച നില്‍ക്കാന്‍ യുഡിഎഫ് യോഗം തീരുമാനിച്ചു. മദ്യ നയത്തില്‍ ഒരിഞ്ച് പോലും പിന്നോട്ടില്ലെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ പറഞ്ഞു.