Connect with us

Gulf

യുഎഇയില്‍ ഐ ഫോണ്‍6 27ന് എത്തും

Published

|

Last Updated

ദുബൈ: ആപ്പിള്‍ ഐ ഫോണ്‍ 6 27 മുതല്‍ യു എ ഇയില്‍ ലഭ്യമാകുമെന്ന് പ്രതീക്ഷ. സ്മാര്‍ട് ഫോണുകളിലെ മുന്‍ നിര ബ്രാന്‍ഡ് ആയ ആപ്പിള്‍ കഴിഞ്ഞ ദിവസമാണ് പുതിയ ഐ ഫോണ്‍ സ്മാര്‍ട് വാച്ചായ ആപ്പിള്‍ വാച്ചും വിപണിയിലിറക്കിയത്.
സെപ്തംബര്‍ 19 മുതലാണ് വിവിധ രാജ്യങ്ങളില്‍ ഐ ഫോണ്‍ 6 വില്‍പന തുടങ്ങുകയെന്ന് ആപ്പിള്‍ വ്യക്തമാക്കിയിട്ടുണ്ട്. ആപ്പിള്‍ വാച്ച് അടുത്ത വര്‍ഷം ആദ്യത്തോടെയേ വിപണിയിലെത്തൂ.
സെപ്തംബര്‍ 27നു തന്നെ റീട്ടെയില്‍ ഷോപ്പുകളില്‍ ഐ ഫോണ്‍ 6 ലഭ്യമാകുമെന്നാണ് മൊബൈല്‍ ഷോപ്പുകാരും പ്രതീക്ഷിക്കുന്നത്. 16 ജി ബിക്ക് 2599, 67 ജി ബി 2,999, 128 ജിബി 3,399 എന്നിങ്ങനെയാവും വില. ഐ ഫോണ്‍ 6 പ്ലസ് 2,999, 3,339, 3,799 എന്നീ വിലക്കും ലഭിക്കും. സില്‍വര്‍, ഗോള്‍ഡ്, സ്‌പ്രേ ഗ്രേ നിറങ്ങളില്‍ ഫോണ്‍ ലഭ്യമാകും.

Latest