കെട്ടിടത്തില്‍ നിന്ന് പുക ഉയര്‍ന്നത് പരിഭ്രാന്തി പരത്തി

Posted on: September 11, 2014 6:00 pm | Last updated: September 11, 2014 at 6:51 pm
SHARE

അബുദാബി: കെട്ടിടത്തില്‍ നിന്നും പുക ഉയര്‍ന്നത് പരിഭ്രാന്തി പരത്തി. കഴിഞ്ഞ ദിവസം രാത്രി പത്ത് മണിയോടെ അബുദാബി മദീന സായിദ് ഷോപ്പിംഗ് മാളിന് പിറക് വശത്തെ കെട്ടിടത്തില്‍ നിന്നാണ് പുക ഉയര്‍ന്നത്. കാരണം വ്യക്തമല്ലെങ്കിലും നാത്തൂറിന്റെ റൂമില്‍ നിന്നും ഗ്യാസ് ചോര്‍ന്നതാണ് കാരണമെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. വിവരമറിഞ്ഞ് നിരവധി ആളുകള്‍ എത്തിയിരുന്നു. അബുദാബി പോലീസും സിവില്‍ ഡിഫന്‍സ് വിഭാഗവും എത്തി പുക നിയന്ത്രണ വിധേയമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here