വാഹനം മാറ്റിയിടല്‍ പോലീസ് വ്യാപക പ്രചാരണത്തില്‍

Posted on: September 11, 2014 6:46 pm | Last updated: September 11, 2014 at 6:46 pm
SHARE

policeഅബുദാബി: ഗുരുതരമല്ലാത്ത അപകടങ്ങളില്‍ ഉള്‍പ്പെട്ട വാഹനങ്ങള്‍ റോഡില്‍ നിന്ന് സുരക്ഷിതമായി മാറ്റിയിടണമെന്ന സന്ദേശം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി പോലീസ് വിഭാഗം ശക്തമായ പ്രചാരണം ആരംഭിച്ചു. റോഡില്‍ ഗതാഗത കുരുക്ക് രൂപപ്പെടാനും മറ്റു അപകടങ്ങള്‍ക്ക് വഴിവെക്കാനും സാധ്യതയുള്ളതിനാലാണ് പരുക്കുകള്‍ ഏല്‍ക്കാത്ത അപകടങ്ങളിലെ വാഹനങ്ങള്‍ മാറ്റിയിടണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചത്. നിയമം കര്‍ശനമായി നടപ്പാക്കുന്നതിന്റെ ഭാഗമായി ലംഘിക്കുന്നവര്‍ക്ക് ഈ മാസം 15 മുതല്‍ പിഴ ഈടാക്കാനും ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്.