സേവനാന്തര ആനുകൂല്യം അിടസ്ഥാന ശമ്പളം കണക്കാക്കിയെന്ന് കോടതി

Posted on: September 11, 2014 6:00 pm | Last updated: September 11, 2014 at 6:42 pm
SHARE

ദുബൈ: ജീവനക്കാരന് നല്‍കുന്ന സേവനാന്തര ആനുകൂല്യം അടിസ്ഥാന ശമ്പളം മാനദണ്ഡമാക്കി നല്‍കിയാല്‍ മതിയെന്ന് കോടതി. സ്ഥാപനത്തില്‍ നിന്നു പിരിയുന്ന ജീവനക്കാരന് ഗ്രാറ്റിവിറ്റി കണക്കാക്കേണ്ടത് അടിസ്ഥാന ശമ്പളം അടിസ്ഥാനമാക്കിയാണെന്ന് ദുബൈ പരമോന്നത കോടതി വിധിച്ചു. 15 വര്‍ഷം സേവനം ചെയ്ത ശേഷം പിരിച്ചുവിട്ട കേസില്‍ ജീവനക്കാരന്‍ നല്‍കിയ പരാതിയിലായിരുന്നു സുപ്രധാനമായ വിധി. 4,000 ദിര്‍ഹം മാസ ശമ്പളമുള്ള ജീവനക്കാരന്‍ കമ്പനിയില്‍ നിന്നു 5.5 ലക്ഷം ദിര്‍ഹം സേവനാന്തര ആനുകൂല്യം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരുന്നു. ജീവനക്കാരന് സ്ഥാപനം നല്‍കിയ കരാറില്‍ അടിസ്ഥാന ശമ്പളം 1,500 ആയതിനാല്‍ അത് കണക്കാക്കി ഗ്രാറ്റിവിറ്റി നല്‍കിയാല്‍ മതിയെന്നും കോടതി വിധിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.