ഓണവിരുന്ന് 2014 നാളെ

Posted on: September 11, 2014 6:00 pm | Last updated: September 11, 2014 at 6:42 pm
SHARE

അബുദാബി: ഏഷ്യാനെറ്റ് റേഡിയോ ഒരുക്കുന്ന ജനകീയ ഓണാഘോഷ പരിപാടിയായ ഓണവിരുന്ന് 2014 നാളെ (വെള്ളി) രാവിലെ എട്ട് മുതല്‍ രാത്രി എട്ട് വരെ അബുദാബി മലയാളി സമാജത്തില്‍ നടക്കും. ഓണവിരുന്നില്‍ പൂക്കളമിടല്‍, തിരുവാതിര, മലയാള ശ്രീമാന്‍, മലയാളമങ്ക, പുലിക്കളി, മാവേലി മന്നന്‍, വടം വലി തുടങ്ങിയ ഇനങ്ങളില്‍ മത്സരം നടക്കും.