ജനസമ്മാന്‍ പുരസ്‌കാരം മന്ത്രി അനൂപ് ജേക്കബിന്‌

Posted on: September 11, 2014 6:41 pm | Last updated: September 11, 2014 at 6:41 pm
SHARE

Anoop-Jacob-അജ്മാന്‍: എറണാകുളം പ്രവാസി വെല്‍ഫെയര്‍ അസോസിയേഷന്റെ ഈ വര്‍ഷത്തെ ജനസമ്മാന്‍ പുരസ്‌കാരത്തിന് സംസ്ഥാന ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി അനൂപ് ജേക്കബ് അര്‍ഹനായി. 1,11,111 രൂപയും ശില്‍പവും പ്രശസ്തി പത്രവുമടങ്ങുന്ന പുരസ്‌കാരം ഈ മാസം 18 ന് അജ്മാനില്‍ നടക്കുന്ന അസോസിയേഷന്റെ 11-ാം വാര്‍ഷിക സമ്മേളനത്തില്‍ സമ്മാനിക്കുമെന്ന് സംഘടനയുടെ മുഖ്യ രക്ഷാധികാരിയും നോര്‍ക്ക റൂട്ട്‌സ് ഡയറക്ടറുമായ ഇസ്മായില്‍ റാവുത്തര്‍, പ്രസിഡന്റ് കെ വി ബേബി, ജനറല്‍ കോര്‍ഡിനേറ്റര്‍ ബിജു ആബേല്‍ ജേക്കബ് എന്നിവര്‍ അറിയിച്ചു. ദേശീയ അധ്യാപക പുരസ്‌കാര ജേതാവ് എസ് ജെ ജേക്കബ്, അഡ്വ. ടി കെ ഹാഷിക്, ജോണ്‍സണ്‍ മാമലശേരി, ബിജു ആബേല്‍ ജേക്കബ് എന്നിവരടങ്ങിയ സമിതിയാണ് പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുത്തത്.
2002 ല്‍ യു എ ഇ കേന്ദ്രീകരിച്ചാണ് എറണാകുളം പ്രവാസി വെല്‍ഫെയര്‍ അസോസിയേഷനു തുടക്കം കുറിച്ചത്. ഇപ്പോള്‍ 15 വിദേശ രാജ്യങ്ങളില്‍ സംഘടനക്ക് സജീവ ശാഖകളുണ്ട്. അംഗങ്ങളുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കൊപ്പം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും മുന്‍ഗണന നല്‍കി വരുന്ന സംഘടന കഴിഞ്ഞ പതിനൊന്ന് വര്‍ഷത്തിനുള്ളില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളാണ് സംഘടിപ്പിച്ചതെന്നും ഇസ്മാഈല്‍ റാവുത്തര്‍ പറഞ്ഞു.