മദ്യനയം പുന:പരിശോധിക്കാന്‍ ഇനിയും സമയമുണ്ട്: ജസ്റ്റിസ് രാമചന്ദ്രന്‍

Posted on: September 11, 2014 6:38 pm | Last updated: September 11, 2014 at 6:38 pm
SHARE

justice m ramachandranതിരുവനന്തപുരം: മദ്യനയം പുന:പരിശോധിക്കാന്‍ ഇനിയും സര്‍ക്കാരിന് മുന്നില്‍ സമയമുണ്ടെന്ന് ജസ്റ്റിസ് എം രാമചന്ദ്രന്‍. ടൂറിസവും റവന്യുവുമെല്ലാം കണക്കിലെടുത്തുകൊണ്ടുള്ള മദ്യനയം ആവശ്യമാണ്. കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ പെട്ടെന്ന് ചിത്രത്തിലേക്ക് കടന്നുവന്ന വ്യക്തിയാണ്. ഇപ്പോള്‍ എല്ലാം കുളമായ അവസ്ഥായാണ് ഉള്ളതെന്നും ജസ്റ്റിസ് രാമചന്ദ്രന്‍ പറഞ്ഞു.
തന്റെ റിപ്പോര്‍ട്ട് നന്നായി പഠിക്കാതെയാണ് സര്‍ക്കാറിന്റെ മദ്യ നയമെന്നും ജസ്റ്റിസ് രാമചന്ദ്രന്‍ കുറ്റപ്പെടുത്തി.