വിദ്യാര്‍ഥിക്ക് കുത്തേറ്റു

Posted on: September 11, 2014 6:13 pm | Last updated: September 11, 2014 at 6:13 pm
SHARE

killദുബൈ: ഹൈസ്‌കൂള്‍ വിദ്യാര്‍ഥിയായ 14 കാരന് കുത്തേറ്റു. ഫിലിപ്പൈന്‍ സ്വദേശിയായ എട്ടാം ക്ലാസുകാരനാണ് റാശിദിയയിലെ ഫിലിപ്പൈന്‍ സ്‌കൂളില്‍ നിന്നു കുത്തേറ്റത്. പരുക്കേറ്റ റോജ് പസ്‌കല്‍ എന്ന വിദ്യാര്‍ഥിയെ റാശിദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കയാണ്. വിദ്യാര്‍ഥിയുടെ പരുക്ക് ഗുരുതരമല്ലെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
ഏഴാം ക്ലാസ് വിദ്യാര്‍ഥിയാണ് റോജിനെ കുത്തിപരുക്കേല്‍പ്പിച്ചത്. മകന് നാലു കുത്തുകള്‍ ഏറ്റതായി പരിശോധിച്ച ഡോക്ടര്‍ പറഞ്ഞതായി മാതാവ് ദിവാനി വ്യക്തമാക്കി.
മുറിവ് പഴുക്കാന്‍ ഇടയുള്ളതിനാല്‍ രണ്ടു ദിവസം ആശുപത്രിയില്‍ നിരീക്ഷണത്തില്‍ നിര്‍ത്തിയിരിക്കയാണ്. ഏഴാം ക്ലാസുകാരന്‍ വൃത്തികെട്ട ആംഗ്യം കാണിച്ചതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷമാണ് കുത്തേല്‍ക്കുന്നതില്‍ കലാശിച്ചത്. ആദ്യം കൈക്കാണ് എതിരാളി കത്തി ഉപയോഗിച്ച് കുത്തിയത്. പിന്നീട് പിന്‍ഭാഗത്തും കുത്തുകയായിരുന്നു. ചൊവ്വാഴ്ച രാവിലെ 11 മണിക്കായിരുന്നു ഇടവേള സമയത്ത് ആക്രമണം അരങ്ങേറിയത