50 ലക്ഷം ജി മെയില്‍ എക്കൗണ്ടുകളുടെ വിവരങ്ങള്‍ ചോര്‍ന്നു

Posted on: September 11, 2014 6:40 pm | Last updated: September 11, 2014 at 6:48 pm
SHARE

gmail150 ലക്ഷം ജി മെയില്‍ എക്കൗണ്ടുകളുടെ രഹസ്യ വിവരങ്ങള്‍ ചോര്‍ന്നതായി ഗൂഗിള്‍ സ്ഥിരീകരിച്ചു. ഡിജിറ്റല്‍  നാണയമായ ബിറ്റ്‌കോയിനുമായി ബന്ധപ്പെട്ട റഷ്യന്‍ ഫോറമാണ് വിവരങ്ങള്‍ ചോര്‍ത്തിയത്. ചോര്‍ത്തിയ ജി മെയില്‍ വിവരങ്ങള്‍ ആര്‍ക്കേവ്‌സില്‍ ആര്‍ക്കും ഡൗണ്‍ലോഡ് ചെയ്യാവുന്ന വിധത്തില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ചോര്‍ത്തിയ ജി മെയിലുകളില്‍ 60 ശതമാനവും  നിലവില്‍ പ്രവര്‍ത്തിക്കുന്നവയാണ്.

സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണെന്ന് ഗൂഗിള്‍ പ്രതിനിധി പറഞ്ഞു. ഉപഭോക്താക്കളുടെ വിവരങ്ങള്‍ കൂടുതല്‍ സുരക്ഷിതമായി സൂക്ഷിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ഗൂഗിള്‍ അറിയിച്ചു.

നിങ്ങളുടെ ജി മെയില്‍ എക്കൗണ്ട് വിവരങ്ങള്‍ ചോര്‍ന്നിട്ടുണ്ടോ എന്നറിയാന്‍ https://isleaked.com/en എന്ന ലിങ്ക് ഉപയോഗിച്ച് പരിശോധിക്കാവുന്നതാണ്. പട്ടികയില്‍ നിങ്ങളുടെ എക്കൗണ്ട് ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ എത്രയും വേഗം പാസ്‌വേഡ് മാറ്റി എക്കൗണ്ട് സുരക്ഷിതമാക്കണം.