ആശുപത്രിയില്‍ നിന്നു മടങ്ങിയ ഗര്‍ഭിണി മരിച്ചു

Posted on: September 11, 2014 5:00 pm | Last updated: September 11, 2014 at 6:06 pm
SHARE

ഫൂജൈറ: ചികിത്സക്കു ശേഷം ആശുപത്രിയില്‍ നിന്നു മടങ്ങിയ ഗര്‍ഭിണി മണിക്കൂറുകള്‍ക്കകം മരിച്ചു. 20നും 30നും ഇടയില്‍ പ്രായമുള്ള സ്വദേശി യുവതിയാണ് മരിച്ചത്. ചികിത്സ കഴിഞ്ഞ് വീട്ടിലെത്തിയ യുവതിയുടെ നില വഷളായതാണ് മരണത്തിന് ഇടയാക്കിയത്. ഉറങ്ങാന്‍ കിടന്ന ഭാര്യക്ക് ശ്വാസ തടസം അനുഭവപ്പെടുകയായിരുന്നുവെന്ന് ഭര്‍ത്താവ് ഖാലിദ് അല്‍ ഹഫീത്തി വ്യക്തമാക്കി. ഉടന്‍ ഭാര്യയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും വഴിമധ്യേ മരിക്കുകയായിരുന്നു. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.