ബൈക്കില്‍ നിന്നും വീണ യുവതി ലോറി കയറി മരിച്ചു

Posted on: September 11, 2014 5:55 pm | Last updated: September 11, 2014 at 5:55 pm
SHARE

accidenതാമരശ്ശേരി: പുതുപ്പാടി സൗത്ത് മലപ്പുറത്ത് ബൈക്കില്‍നിന്നും വീണ യുവതി ലോറി കയറി മരിച്ചു.വാവാട് സെന്റര്‍ മണ്ണില്‍തൊടുകയില്‍ ഷംസുദ്ധീന്റെ ഭാര്യ റംഷീന(23)യാണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചക്ക് പന്ത്രണ്ട് മണിയോടെ സൗത്ത് മലപുറം ബസ്റ്റോപ്പിന് മുന്നിലായിരുന്നു അപകടം. ഷംസുദ്ധീനും മകള്‍ ജസ്സ ഫാത്തിമയും നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. റംഷീനയുടെ കൈതപ്പൊയിലിലെ വീട്ടിലേക്ക് പോവുകയായിരുന്ന ഇവര്‍ സഞ്ചരിച്ച ബൈക്കിന്റെ ഏനല്‍ മുന്നിലുണ്ടായിരുന്ന ഗുഡ്‌സ് ഓട്ടോയില്‍ തട്ടിയതോടെ ബൈക്ക് മറിയുകയായിരുന്നു. റോഡിലേക്ക് തെറിച്ചുവീണ റംഷീനയുടെ ദേഹത്തുകൂടെ എതിരെ വന്ന ലോറി കയറിയിറങ്ങി. ഉടന്‍തന്നെ നാട്ടുകാര്‍ താമരശ്ശേരി താലൂക്കാശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.