Connect with us

Gulf

10 ലോകോത്തര തുറമുഖങ്ങലില്‍ ജബല്‍ അലിയും

Published

|

Last Updated

ദുബൈ: ലോകത്തെ ഏറ്റവും വലിയ 10 തുറമുഖങ്ങളില്‍ ദുബൈയിലെ ജബല്‍ അലിയും സ്ഥാനം പിടിച്ചു. കണ്ടെയ്‌നറുകള്‍ കൈകാര്യം ചെയ്യാനുള്ള ശേഷിയും ഏറ്റവും പുതിയ സൗകര്യങ്ങളും പരിഗണിച്ചാണ് ലോകത്തെ 10 കണ്ടയ്‌നര്‍ തുറമുഖങ്ങളുടെ പട്ടിക തയ്യാറാക്കിയത്. തുറമുഖങ്ങളെക്കുറിച്ച് പ്രത്യേക പഠനം നടത്തുന്ന കേന്ദ്രമാണ് ലോകത്തെ വലിയ 10 തുറമുഖങ്ങളില്‍ ഒമ്പതാം സ്ഥാനം ജബല്‍ അലിക്കു നല്‍കിയത്.
കണ്ടയ്‌നറൈസേഷന്‍ ഇന്റര്‍നാഷനല്‍, ജേര്‍ണല്‍ ഓഫ് കമേഴ്‌സ് തുടങ്ങിയ മാഗസിനുകളാണ് 2013ലെ ഏറ്റവും വലിയ പോര്‍ട്ടുകളുടെ പട്ടിക പ്രസിദ്ധീകരിച്ചത്. ചൈനയിലെ ഏഴു പോര്‍ട്ടുകളും സിംഗപ്പൂരിലെയും സൗത്ത് കൊറിയയിലെ ബുസാന്‍ തുറമുഖവുമാണ് മറ്റ് സ്ഥാനങ്ങളില്‍ ഇടം പിടിച്ചത്.
1997 മുതല്‍ ജബല്‍ അലി ലോകോത്തര തുറമുഖങ്ങളുടെ മുന്‍നിരയില്‍ സ്ഥാനം പിടിച്ചിട്ടുണ്ടെന്നും ദുബൈയുടെയും യു എ ഇയുടെയും വ്യാപാരത്തിന്റെ മൂല്യകേന്ദ്രമായി ജബല്‍ അലി തുറമുഖം മാറിയിട്ടുണ്ടെന്നും ദുബൈ വേള്‍ഡിലെ പോര്‍ട്ട് കൗണ്‍സില്‍ ചെയര്‍മാന്‍ സുല്‍ത്താന്‍ അഹമദ് ബിന്‍ സുലൈം വ്യക്തമാക്കി. ഫാര്‍ ഈസ്റ്റിലെ ഏറ്റവും വലിയ പോര്‍ട്ടാണ് ജബല്‍ അലിയിലേതെന്ന് നേരത്തെ അംഗീകരിക്കപ്പെട്ടതാണെന്നും ബിന്‍ സുലൈം പറഞ്ഞു.
യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ ദീര്‍ഘ ദൃഷ്ടിയുടെയും കാഴ്ചപ്പാടിന്റെയും ഫലമാണ് ജബല്‍ അലി തുറമുഖത്തിന് ഈ പദവി ലഭിച്ചതെന്ന് ബിന്‍ സുലൈം വ്യക്തമാക്കി.