സംസ്ഥാനത്തെ 54 ലക്ഷം പേര്‍ക്കുകൂടി ഒരു രൂപ നിരക്കില്‍ അരി

Posted on: September 11, 2014 4:13 pm | Last updated: September 11, 2014 at 4:13 pm
SHARE

sack-of-rice2തിരുവനന്തപുരം; സംസ്ഥാനത്ത് 54 ലക്ഷം പേര്‍ക്കുകൂടി കിലോ ഗ്രാമിന് ഒരു രൂപാ നിരക്കില്‍ അരി നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. നിലവില്‍ അന്ത്യോദയാ അന്നയോജന വിഭാഗത്തിലുള്ളവരേയും ബിപിഎല്‍ വിഭാഗക്കതത്തില്‍ പെട്ടവരേയും, ബിപിഎല്‍ കാര്‍ഡില്ലെങ്കിലും പട്ടികയില്‍ പേരുള്ളവര്‍ എന്നിവരെ ഉള്‍പ്പെടുത്തി മുന്‍ഗണനാ പട്ടിക തയ്യാറാക്കും. ഈ പട്ടികയിലുള്ളവര്‍ക്ക് പുതിയ താല്‍ക്കാലിക റേഷന്‍ കാര്‍ഡ് നല്‍കും.ഇപ്പോള്‍ ബിപിഎല്‍ പട്ടികയിലുള്ളവര്‍ക്ക് ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും മുന്‍ഗണനാ പട്ടികയിലുള്ളവര്‍ക്ക് ലഭ്യമാക്കും.