മദ്യനയത്തില്‍ നിന്ന് ഒരിഞ്ച് പിന്നോട്ടില്ല: വി എം സുധീരന്‍

Posted on: September 11, 2014 3:24 pm | Last updated: September 12, 2014 at 12:27 am
SHARE

SUDHEERANതിരുവനന്തപുരം: സുപ്രീംകോടതി വിധി പരിശോധിച്ച് മദ്യനയം മുന്നോട്ട് കൊണ്ടു പോകുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് വിഎം സുധീരന്‍. മദ്യനയത്തില്‍ നിന്ന് ഒരിഞ്ച് പിന്നോട്ടില്ല. സുപ്രീംകോടതിയുടെ ഉത്തരവ് വന്ന സാഹചര്യത്തില്‍ മദ്യനയം ചര്‍ച്ച ചെയ്യാന്‍ സര്‍വകക്ഷി യോഗം വിളിക്കണമെന്ന് സര്‍ക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. സര്‍ക്കാര്‍ സ്വീകരിച്ച ധീരമായ നടപടികളെ കെപിസിസി പിന്തുണക്കുന്നെന്നും സുധീരന്‍ പറഞ്ഞു.
കോടതി വിധി തിരിച്ചടിയാണെന്ന് കരുതുന്നില്ല. ബാര്‍ ജീവനക്കാരുടെ പുനരധിവാസം വേഗത്തിലാക്കാനുള്ള നടപടികള്‍ വേഗത്തിലാക്കണമെന്ന് സര്‍ക്കാറിനോട് അഭ്യര്‍ത്ഥിക്കും. പുതിയ ബിയര്‍, വൈന്‍ പാര്‍ലറുകള്‍ക്ക് ലൈസന്‍സ് കൊടുക്കേണ്ടെന്ന് നേരത്തേ തീരുമാനിച്ചതാണ്. സര്‍ക്കാര്‍ നയം വിജയകരമായി മുന്നോട്ട കൊണ്ടുപോകാനുള്ള എല്ലാ കാര്യങ്ങളും സര്‍ക്കാര്‍ ചെയ്യുമെന്നും വിഎം സുധീരന്‍ പറഞ്ഞു.