കെപിസിസി പ്രസിഡന്റ് ‘ജനപക്ഷ യാത്ര’ സംഘടിപ്പിക്കും

Posted on: September 11, 2014 2:58 pm | Last updated: September 12, 2014 at 12:27 am
SHARE

sudheeran

തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ കേരളയാത്ര സംഘടിപ്പിക്കുന്നു. ജനപക്ഷയാത്ര എന്ന് പേരിട്ടിരിക്കുന്ന യാത്ര സെപ്റ്റംബര്‍ 18ന് കാസര്‍കോട് നിന്ന് ആരംഭിക്കും. ഒക്ടോബര്‍ 4ന് തിരുവനന്തപുരത്തായിരിക്കും യാത്ര അവസാനിക്കുക. ഓരോ പ്രദേശത്തേയും പ്രശ്‌നങ്ങള്‍ ജനങ്ങളില്‍ നിന്ന് മനസ്സിലാക്കി പരിഹിക്കുകയാണ് യാത്രയുടെ ലക്ഷ്യമെന്ന് വിഎം സുധീരന്‍ പറഞ്ഞു. ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ജന്മ വാര്‍ഷികത്തോടനുബന്ധിച്ച് ജില്ലാ കമ്മിറ്റികള്‍ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും വി എം സുധീരന്‍ അറിയിച്ചു.