കോടതി വിധി സര്‍ക്കാറിനേറ്റ തിരിച്ചടി: വി എസ്

Posted on: September 11, 2014 1:20 pm | Last updated: September 12, 2014 at 12:27 am
SHARE

vsതിരുവനന്തപുരം: ബാറുകള്‍ ഉടന്‍ പൂട്ടരുതെന്ന സുപ്രീംകോടതി വിധി സര്‍ക്കാറിനേറ്റ തിരിച്ചടിയാണെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍. കോടതി വിധി പ്രായോഗികവും ശരിയുമാണെന്നും വി എസ് പറഞ്ഞു.

മദ്യ നിരോധം ഘട്ടം ഘട്ടമായി നടപ്പാക്കുകയെന്നുള്ളത് സര്‍ക്കാറിന്റെ നയമാണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. കോടതി വിധി വിശദമായി ചര്‍ച്ച ചെയ്യുമെന്ന് വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. കോടതി വിധി സര്‍ക്കാറിന് തിരിച്ചടിയല്ലെന്ന് ധനമന്ത്രി കെ എം മാണി പറഞ്ഞു.
സര്‍ക്കാറിനേറ്റ തിരിച്ചടിയാണ് കോടതി വിധിയെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. സര്‍ക്കാര്‍ തീരുമാനം ധൃതിപിടിച്ചതാണെന്ന് കോടതിക്ക് പോലും ബോധ്യപ്പെട്ടെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ പറഞ്ഞു.