Connect with us

Kerala

മനോജ് വധം: വിക്രമന്‍ കീഴടങ്ങി

Published

|

Last Updated

കണ്ണൂര്‍: കതിരൂരില്‍ ആര്‍എസ്എസ് നേതാവ് മനോജിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി വിക്രമന്‍ കീഴടങ്ങി. കണ്ണൂര്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് വിക്രമന്‍ കീഴടങ്ങിയത്. സിപിഐഎം കതിരൂര്‍ വെസ്റ്റ് ബ്രാഞ്ച് അംഗമാണ് വിക്രമന്‍.
മനോജിനെ വെട്ടിക്കൊലപ്പെടുത്തിയത് വിക്രമനാണെന്ന് മനോജിന്റെ സുഹൃത്തും ദൃക്‌സാക്ഷിയുമായ പ്രമോദ് മൊഴി നല്‍കിയിരുന്നു. സെപ്റ്റംബര്‍ ഒന്നിനായിരുന്നു സംഭവം.

Latest