Connect with us

Kerala

സെപ്റ്റംബര്‍ 30 വരെ ബാറുകള്‍ പൂട്ടരുത്: സുപ്രീം കോടതി

Published

|

Last Updated

ന്യൂഡല്‍ഹി: സംസ്ഥാനത്തെ ബാറുകള്‍ ഈ മാസം 30 വരെ പൂട്ടരുതെന്ന് സുപ്രീംകോടതി. തല്‍സ്ഥിതി തുടരട്ടേയെന്ന് കോടതി ഉത്തരവിട്ടു. കേസില്‍ വാദം തുടരും. ബാറുകള്‍ അടച്ചുപൂട്ടുന്നതിനെതിരെ ബാറുടമകള്‍ നല്‍കിയ ഹരജി പരിഗണിച്ചാണ് സുപ്രീംകോടതി ഉത്തരവ്.
സംസ്ഥാനത്തെ ബാറുകള്‍ ഇന്ന് പൂട്ടാനിരിക്കെയാണ് സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ്. മദ്യനിരോധനമാണ് ഉദ്ദേശിക്കുന്നതെങ്കില്‍ മുഴുവന്‍ ബാറുകളും പൂട്ടണമെന്നും കോടതി നിര്‍ദേശിച്ചു. ഫൈവ് സ്റ്റാര്‍ ബാറുകളെ ഒഴിവാക്കേണ്ടേതില്ല. ബാര്‍ ലൈസന്‍സുമായി ബന്ധപ്പെട്ട ഹരജികളില്‍ ഹൈക്കോടതി ഉടന്‍ തീരുമാനമെടുക്കണം. ഈ മാസം 15ന് മുമ്പ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ എതിര്‍ സത്യവാങ്മൂലം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.
ജസ്റ്റിസ് അനില്‍ ആര്‍ ദവെ, ജസ്റ്റിസ് യു യു ലളിത് എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്. കേസില്‍ സംസ്ഥാന സര്‍ക്കാറിനായി കപില്‍ സിബലും ബാറുടമകള്‍ക്കായി ഫാലി എസ് നരിമാന്‍ ഉള്‍പ്പെടെ പ്രഗല്‍ഭ അഭിഭാഷകര്‍ ഹാജരായി.

Latest