സാമ്പത്തിക പ്രതിസന്ധിയുണ്ടെന്ന് മന്ത്രിസഭായോഗം

Posted on: September 11, 2014 11:47 am | Last updated: September 12, 2014 at 12:26 am
SHARE

chandy ministryതിരുവനന്തപുരം: സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയുണ്ടെന്ന് മന്ത്രിസഭായോഗത്തിന്റെ വിലയിരുത്തല്‍. എന്നാല്‍ പ്രശ്‌നത്തിന് പരഹാരമായില്ലെന്നാണ് റിപ്പോര്‍ട്ട്. അടുത്ത മന്ത്രിസഭായോഗത്തിലും ഇക്കാര്യം ചര്‍ച്ച ചെയ്‌തേക്കും. എന്നാല്‍ മദ്യനയം സംബന്ധിച്ച് മന്ത്രിസഭാ യോഗത്തില്‍ ചര്‍ച്ച നടന്നില്ല.
ബിവ്‌റേജസ് കോര്‍പ്പറേഷനില്‍ നിന്നും മദ്യം വിറ്റ 300 കോടി രൂപ മുന്‍കൂര്‍ വാങ്ങിയതും കടപ്പത്രം വിറ്റു ലഭിച്ച 500 കോടിയും ട്രഷറിയിലെത്തിയതിനാല്‍ സാമ്പത്തിക ഞെരുക്കം താല്‍ക്കാലികമായി ഒഴിവാക്കിയിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനായി പ്രത്യേക പദ്ധതികള്‍ സര്‍ക്കാര്‍ ഉടന്‍ തയ്യാറാക്കും.